ഹോം › കേരളം

സർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

By Metro Journal Team · 20 Nov 2026, 06:26 PM

മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല പരീക്ഷകൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി. ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ 14നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ അനുമതി ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാരിന്റെ മറ്റൊരു തീരുമാനം വരുന്നത്. മയിൽപ്പീലി യംഗ് സ്ക്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി ലഭിച്ചത് സന്തോഷകരമായ മുഹൂർത്തമെന്ന് ദേശീയ അധ്യാപക പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ പറഞ്ഞു.

NTU – വിനെ കോടതി മനസിലാക്കിയതിൽ സന്തോഷം. അധ്യാപക പരിഷത് പ്രവർത്തിക്കുന്നത് മത, രാഷ്ട്രീയ ചിന്തകൾ ഇല്ലാതെ. വിദ്യാഭ്യാസ താല്പര്യം അനുസരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് NTU. NTU ന് സ്വാഭാവിക നീതിയും, ഭരണ ഘടന അവകാശവും നിഷേധിച്ചതായി കോടതി മനസ്സിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#high court#അധ്യാപക#കൊച്ചി#ജില്ല

ബന്ധപ്പെട്ട വാർത്തകൾ

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സർക്കാർ; 41.64 കോടി രൂപ അനുവദിച്ചുമിഠായി തൊണ്ടയിൽ കുടുങ്ങി; തൃശൂരിൽ ഒന്നര വയസുകാരൻ മരിച്ചുഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടിപേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; ആരോഗ്യവകുപ്പ് നടപടി തുടങ്ങിമാമി തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്; തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച്, പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുഉമ്മൻചാണ്ടി-പിണറായി സർക്കാരുകൾക്ക് കഴിയാത്ത ഡ്രൈ ഡേ പിൻവലിക്കൽ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ല; നിലപാട് കടുപ്പിച്ച് കെസിബിസി
പൂർണ്ണ പേജ് കാണുക ›