ഹോം › കേരളം

പി എസ് സി നിയമനം സർക്കാർ അട്ടിമറിക്കുന്നു; പാർട്ടി സർവീസ് നിയമനം എന്നാക്കണം: വിഷ്ണനാഥ്

By MJ Desk · 10 Oct 2024, 12:06 PM

പി എസ് സി നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ നിയമസഭയിൽ. പിൻവാതിൽ നിയമനമാണ് നടക്കുന്നത്. പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാകും ഉചിതമെന്നും വിഷ്ണുനാഥ് പറഞ്ഞു. കേരളാ പോലീസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. സിപിഒ റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം ഒരാളെ പോലും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചിട്ടില്ല ആറ് മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ട്. ഇനി കാലാവധി ആറ് മാസം മാത്രമാണ്. കഴിഞ്ഞ കാലങ്ങളിൽ ഈ കാലയളവിൽ രണ്ട് ബാച്ച് ട്രെയിനിംഗിന് കയറിയിട്ടുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. വനിതാ കോൺസ്റ്റബിൾമാരുടെ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്നും ഇതുവരെ ആർക്കും നിയമനം നൽകിയിട്ടില്ല എസ് ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഒരാളെ പോലും നിയമിച്ചിട്ടില്ല. സേനയിൽ അംഗബലം കുറവായതു കൊണ്ടും സമ്മർദം കൊണ്ടും 83 പോലീസുകാർ ാത്മഹത്യ ചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനകാര്യ വകുപ്പ് തള്ളിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. പി എസ് സി നിയമനത്തിൽ അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kerala assembly#psc

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›