പി എസ് സി നിയമനം സർക്കാർ അട്ടിമറിക്കുന്നു; പാർട്ടി സർവീസ് നിയമനം എന്നാക്കണം: വിഷ്ണനാഥ്
പി എസ് സി നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ നിയമസഭയിൽ. പിൻവാതിൽ നിയമനമാണ് നടക്കുന്നത്. പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാകും ഉചിതമെന്നും വിഷ്ണുനാഥ് പറഞ്ഞു. കേരളാ പോലീസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. സിപിഒ റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം ഒരാളെ പോലും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചിട്ടില്ല ആറ് മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ട്. ഇനി കാലാവധി ആറ് മാസം മാത്രമാണ്. കഴിഞ്ഞ കാലങ്ങളിൽ ഈ കാലയളവിൽ രണ്ട് ബാച്ച് ട്രെയിനിംഗിന് കയറിയിട്ടുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. വനിതാ കോൺസ്റ്റബിൾമാരുടെ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്നും ഇതുവരെ ആർക്കും നിയമനം നൽകിയിട്ടില്ല എസ് ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഒരാളെ പോലും നിയമിച്ചിട്ടില്ല. സേനയിൽ അംഗബലം കുറവായതു കൊണ്ടും സമ്മർദം കൊണ്ടും 83 പോലീസുകാർ ാത്മഹത്യ ചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനകാര്യ വകുപ്പ് തള്ളിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. പി എസ് സി നിയമനത്തിൽ അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; 90 പരീക്ഷകളിലെ പരാതികളിൽ വിപുല അന്വേഷണം

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി

പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷ; നടന്നത് ആസൂത്രിത അട്ടിമറി; സിപിഐഎം അനുകൂലി ഉത്തരമെഴുതാത്ത ചോദ്യങ്ങള്‍

അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകി; കൂടുതൽ പിഎസ്‌സി പരീക്ഷകളിൽ ക്രമക്കേടെന്ന് ഗുരുതര കണ്ടെത്തൽ
