ശബരിമല സ്വർണക്കൊള്ളയിൽ തന്നെ കുടുക്കിയതാണ്; സർക്കാരിന്റെ പ്രതികാരമെന്ന് തന്ത്രി കണ്ഠര് രാജീവര്
Feb 20, 2026, 12:27 IST
ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമാണ്. യുവതി പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് കാരണമെന്ന് തന്ത്രി പറയുന്നു. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങൾ ഉള്ളത്
ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണ്. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമാണ്. യുവതി പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിർക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതികാരത്തിന് കാരണം
സന്നിധാനത്തുള്ള ഉന്നത പോലീസുദ്യോഗസ്ഥർക്ക് തന്നോട് പ്രതികാരമാണ്. ഭരണകക്ഷിയിലെ ഉന്നതർക്കും തന്നോട് രോഷമാണ്. ഭരണകക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്താൻ കഥ മെനയുകയാണ് ചെയ്തതെന്നാണ് ജാമ്യ ഹർജിയിലെ തന്ത്രിയുടെ വാദങ്ങൾ