ഹൃദയാഘാതം: വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Jun 23, 2025, 12:25 IST
മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വി എസിന് ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. 101 വയസുകാരനായ വിഎസ് വാർധക്യ സഹജമായ കഷ്ടതകളെ തുടർന്ന് നിലവിൽ പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. തിരുവനന്തപുരത്ത് മകൻ അരുൺകുമാറിനൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്.