ഹോം › കേരളം

കനത്ത മഴയിൽ ട്രെയിൻ ഗതാഗതവും താറുമാറായി; ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടുന്നു

By MJ Desk · 30 May 2025, 08:38 AM

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോം വൈകിയോടുന്നു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി രണ്ടര മണിക്കൂർ വൈകി ഓടുകയാണ്. തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ഒന്നര മണിക്കൂർ വൈകിയോടുന്നു. നേത്രാവതി, ഗുരുവായൂർ എക്‌സ്പ്രസുകൾ ഒരു മണിക്കൂർ വൈകിയോടുകയാണ് തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകളാണ് വൈകിയോടുന്നത്. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു, പുനലൂർ-മധുര എക്‌സ്പ്രസ്, കത്ര-കന്യാകുമാരി ഹിമസാഗർ എക്‌സ്പ്രസ്, മലബാർ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഷാലിമാർ എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളും വൈകിയോടുകയാണ് നിലമ്പൂരിൽ നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന നിലമ്പൂർ-ഷൊർണൂർ പാസഞ്ചറും ഷൊർണൂരിൽ നിന്ന് രാവിലെ 9 മണിക്ക് പുറപ്പെടുന്ന ഷൊർണൂർ-നിലമ്പൂർ പാസഞ്ചറും റദ്ദാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›