ഹോം › കേരളം

കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്; ഡിസിസി പ്രസിഡന്റുമാരെയും മാറ്റും

By MJ Desk · 23 May 2025, 05:06 PM

കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാൻഡ്. സംസ്ഥാന നേതൃത്വത്തിന്റെ എതരിഭിപ്രായങ്ങൾ മറികടന്നാണ് നീക്കം. കെപിസിസി ഭാരവാഹികൾക്ക് പുറമെ ഭൂരിഭാഗം ഡിസിസി അധ്യക്ഷൻമാരെയും മാറ്റും. പത്തിലേറെ ഡിസിസി പ്രസിഡന്റുമാർ മാറിയേക്കുമെന്നാണ് റിപ്പോർട്ട് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുടെയും കനഗോലുവിന്റെയും റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. താഴെ തട്ടിൽ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അത് വോട്ടാക്കി മാറ്റാൻ സാധിക്കുന്നില്ലെന്ന വിമർശനം നേതാക്കളിൽ നിന്ന് നേരത്തെ ഉയർന്നിരുന്നു ഇനിയും പ്രതിപക്ഷത്ത് ഇരിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും മാറ്റങ്ങൾ ആവശ്യമാണെന്നും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതാക്കളെ പലരെയും അറിയിക്കാതെയായിരുന്നു നേരത്തെ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെ അടക്കം ഹൈക്കമാൻഡ് മാറ്റിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›