{"vars":{"id": "89527:4990"}}

ഹിജാബ് വിവാദം: കുട്ടിയുടെ ടിസി വാങ്ങുമെന്ന് ആവർത്തിച്ച് പിതാവ്, വ്യാജ പ്രചാരണങ്ങളിൽ നിയമനടപടി
 

 

പള്ളുരുത്തി ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി വിദ്യാർഥിനിയുടെ പിതാവ്. വിദ്യാർഥിനിയെ ടി സി വാങ്ങി മറ്റൊരു സ്‌കൂളിൽ ചേർക്കുമെന്ന് പിതാവ് ആവർത്തിച്ചു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും പിതാവ് പറഞ്ഞു. 

മതേതര വസ്ത്രങ്ങൾ അനുവദനീയമാണെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എന്റെ മകൾ ധരിച്ച ഷാൾ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. അതുപോലെ തന്നെ കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ട്, ഇതിൽ നിയമനടപടി സ്വീകരിക്കുമെന്നും പിതാവ് അറിയിച്ചു

വിഷയത്തിൽ സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് ഇന്ന് രാവിലെ സ്‌കൂൾ പ്രിൻസിപ്പാൾ നന്ദി അറിയിച്ചിരുന്നു. സ്‌കൂൾ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർഥിനിക്ക് തുടർന്നും സ്‌കൂളിൽ പഠിക്കാമെന്നും അവർ പറഞ്ഞു