{"vars":{"id": "89527:4990"}}

ഗുരുവായൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം; പലിശക്കാരുടെ ഭീഷണിയെന്ന് പരാതി
 

 

ഗുരുവായൂരിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ പലിശക്കാരുടെ ഭീഷണിയെന്ന് ആരോപണം. പലിശക്കുടിശികയ തുടർന്ന് പലിശക്കാരി ഭീഷണിപ്പെടുത്തിയെന്നാമ് വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പ്.  ഇരിങ്ങപ്പുറം പുതുവീട്ടിൽ ഷിഹാബിന്റെ ഭാര്യ ജുമൈലയെയാണ് വ്യാഴാഴ്ച പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. പിന്നീടാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തുന്നത്. ഒരു കൊല്ലം മുമ്പ് നാട്ടുകാരിയായ സ്ത്രീയിൽ നിന്നും ഇവർ അമ്പതിനായിരം രൂപ പലിശക്ക് വാങ്ങിയിരുന്നു

മാസം പതിനായിരം വെച്ച് എട്ട് മാസത്തോളം മടക്കി നൽകി. രണ്ട് മാസമായി പണം നൽകാൻ സാധിച്ചില്ല. ഇതേ തുടർന്ന് പലിശക്കാരി ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.