ഹോം › കേരളം

കോഴിക്കോട് പെരുമണ്ണയിൽ വൻ തീപിടിത്തം; തീ പടർന്നത് ആക്രിക്കടയിൽ നിന്ന്

By MJ Desk · 13 Jan 2025, 11:31 AM

കോഴിക്കോട് പെരുമണ്ണയിൽ ആക്രി കടയ്ക്ക് തീപിടിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടം. കോഴിക്കോട് നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പെരുമണ്ണ സ്വദേശി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള ആക്രി കടയ്ക്കാണ് തീപിടിച്ചത് സമീപത്ത് വീടുകളും ആരാധനാലയങ്ങളുമുള്ളതിനാൽ നാട്ടുകാർ തന്നെ തീയണക്കാൻ ശ്രമം നടത്തിയരുന്നു. എങ്കിലും തീ ആളിപ്പടരുകയായിരുന്നു. പിന്നാലെയാണ് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചത്. മൂന്ന് മണിയോടെ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നായി ഏഴ് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›