സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1760 രൂപ വർധിച്ചു. ഇതോടെ ദിവസങ്ങൾക്ക് ശേഷം പവന്റെ വില വീണ്ടും 71,000 കടന്നു. ഇന്ന് 71,440 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് ഗ്രാമിന് 220 രൂപ വർധിച്ച് 8930 രൂപയിലെത്തി. അഞ്ച് ദിവസത്തിനിടെ സ്വർണത്തിന് 2560 രൂപയാണ് വർധിച്ചത്. അഞ്ച് ദിവസം മുമ്പ് 68,880 രൂപയായിരുന്നു പവന്റെ വില 18 കാരറ്റ് സ്വർണം ഗ്രാമിന് 180 രൂപ വർധിച്ച് 7360 രൂപയായി. വെള്ളി വിലയിൽ മൂന്ന് രൂപ വർധിച്ച് ഗ്രാമിന് 110 രൂപയായി
സ്വർണവിലയിൽ വമ്പൻ കുതിപ്പ്; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 1760 രൂപ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin