ഹോം › കേരളം

ഞാൻ വന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ല; മേജർ രവിക്കെതിരേ പച്ചക്കറി വ്യാപാരികൾ: പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യം

By Metro Desk · 30 Jul 2026, 08:56 PM

നടനും സംവിധായകനുമായ മേജർ രവിക്കെതിരേ രൂക്ഷ വിമർശനവുമായി കേരള വെജിറ്റബിൾ മർച്ചന്‍റ്സ് അസോസിയേഷൻ രംഗത്ത്. സിജെപി പ്രതിഷേധത്തെ വിമർശിച്ചുകൊണ്ടുള്ള മേജർ രവിയുടെ ഒരു പ്രസ്താവനയാണ് വിവാദമായത്. ‘ഞാൻ ഇറങ്ങിവന്നത് പട്ടാളത്തിൽ നിന്നാണ് അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല, അതാരും മറക്കേണ്ടതില്ല എന്നായിരുന്നു മേജർ രവി പറഞ്ഞത്.

ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ചു ജീവിക്കുന്ന ഒരു മേഖലയെ അപമാനിക്കുന്ന തരത്തിലാണ് മേജർ രവിയുടെ പരാമർശം എന്നാരോപിച്ചാണ് വെജിറ്റബിൾ മർച്ചന്‍റ്സ് അസോസിയേഷൻ രംഗത്തെത്തിയത്. അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാരായ കച്ചവടക്കാരെ നിസ്സാരവത്കരിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമായ പരാമർശങ്ങൾ പ്രതിഷേധാർഹമാണ്. പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ മേജർ രവിക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകും എന്നാണ് വ്യാപാരി സംഘടനാ ഭാരവാഹികൾ വ്യക്തമാക്കിയത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ വിമർശിച്ചുകൊണ്ട് മേജർ രവി വിഡിയോ പങ്കുവച്ചിരുന്നു. സമരം നടത്തിയ വിദ്യാർഥികളെ അപമാനിക്കുന്ന തരത്തിലായിരുന്നു പ്രസ്താവനകൾ. കൂാടതെ മോഹൻലാലിന്‍റെ മകൾ വിസ്മയ പ്രതികരിച്ചത് രാഷ്ട്രീയം അറിയാതെയാണെന്നും മേജർ രവി പറഞ്ഞിരുന്നു. ഇതിനെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. പിന്നാലെയാണ് താൻ ഇറങ്ങിവന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്ന് പറഞ്ഞ് മേജർ രവി രംഗത്തെത്തിയത്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›