കാസർകോട് മൊഗ്രാലിൽ പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം; വിദ്യാർഥിക്കായി പരീക്ഷയെഴുതിയത് 20കാരൻ
Mar 18, 2026, 10:21 IST
കാസർകോട് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർഥിക്കായി പരീക്ഷ എഴുതിയത് 20കാരൻ. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താർ, പ്ലസ് ടു വിദ്യാർഥി എന്നിവർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു
സ്‌കൂൾ പ്രിൻസിപ്പാളിന്റെ പരാതിയിലാണ് കേസ്. മാർച്ച് 16ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. പരീക്ഷ നടക്കുന്നതിനിടെ സംശയം തോന്നിയ അധ്യാപകർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്
രണ്ട് പേരുടെയും ഫോണുകളിലും പോലീസ് പരിശോധന നടത്തി. ഇതേ സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷക്ക് കോപ്പിയടിക്കാൻ വിദ്യാർഥി സ്മാർട്ട് ഫോൺ ഉപയോഗിച്ചതായും കണ്ടെത്തി. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോൺ പിടികൂടിയത്