ഹോം › കേരളം

പവർകട്ടിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം, ഇന്ന് മുതൽ കറന്റ് പോകുന്ന സമയം നേരത്തെ അറിയാം

By Metro Desk · 11 Sep 2026, 09:40 AM

തിരുവനന്തപുരം: ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ് നിർദേശം. പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം. ഈ സംവിധാനം ഇന്ന്‌ നിലവിൽ വരും. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നിരുന്നു. പവർകട്ടിന് ഒന്നര മണിക്കൂർ മുൻപ് സന്ദേശം ലഭിക്കും. വൈകീട്ട് 6.30 മുതൽ രാത്രി 1.00 വരെയുള്ള സമയങ്ങളിലാണ് പ്രധാനമായും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇന്നലെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിന് മുകളിൽ കുറവുണ്ടായി. അതേസമയം പ്രതിസന്ധി കുറക്കാനായി ജലവൈദ്യുതി ഉൽപാദനം കൂട്ടി.

ഫോണിൽ അലേർട്ട് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?

​മൊബൈൽ നമ്പർ ഇതുവരെ കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ SMS ലഭിക്കില്ല. നമ്പർ രജിസ്റ്റർ ചെയ്യാനുള്ള വഴികൾ താഴെ നൽകുന്നു:

​കെ.എസ്.ഇ.ബി (KSEB) വെബ്‌സൈറ്റ് സന്ദർശിക്കുക: [wss.kseb.in/selfservices](https://wss.kseb.in/selfservices/) ലിങ്കിൽ കയറി ‘Register Mobile/Email’ സെക്ഷൻ തിരഞ്ഞെടുക്കുക.

​വിവരങ്ങൾ നൽകുക: നിങ്ങളുടെ കൺസ്യൂമർ നമ്പറും (Consumer Number) അവസാനത്തെ ബിൽ നമ്പറും (Bill Number) നൽകി വെരിഫൈ (Validate) ചെയ്യുക.

​SMS സേവനം ഉറപ്പാക്കുക: നമ്പർ ലിങ്ക് ചെയ്യുന്നതോടെ വൈദ്യുതി തടസ്സം സംബന്ധിച്ച സന്ദേശങ്ങൾ ഫോണിൽ ലഭിച്ചുതുടങ്ങും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›