കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവർക്ക് ഭീഷണി
May 14, 2025, 15:15 IST
കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതി ഡൊമനിക് മാർട്ടിനെതിരെ മൊഴി നൽകരുതെന്ന് ഭീഷണി. സാക്ഷി പറയുന്നവരെ കൊല്ലുമെന്നാണ് യഹോവ സാക്ഷികളുടെ പിആർഒയുടെ വാട്‌സാപ്പിൽ ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറഞ്ഞാൽ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും ഭീഷണിയിൽ പറുയന്നു മലേഷ്യൻ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023 ഒക്ടോബർ 29ന് രാവിലെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സ്‌ഫോടനം നടന്നത്. എട്ട് പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കൊരട്ടി പോലീസ് സ്‌റ്റേഷനിൽ ഡൊമിനിക് മാർട്ടിൻ കീഴടങ്ങുകയായിരുന്നു. താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തിയായിരുന്നു കീഴടങ്ങൽ.