ഹോം › കേരളം

സാരി വിവാദത്തില്‍ കല്യാണ്‍ സില്‍ക്‌സ്; മൃദംഗ വിഷന് സാരി നല്‍കിയത് 390 രൂപക്ക് അവര്‍ വിറ്റത് 1600 രൂപക്ക്

By MJ News Desk · 31 Dec 2024, 07:37 PM

ദിവ്യ ഉണ്ണിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് സാരി വിവാദം. എം എല്‍ എക്ക് പരുക്കേറ്റ സംഭവത്തിന് പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നത്. നൃത്ത പരിപാടികക്് പങ്കെടുക്കാന്‍ എത്തിയവരില്‍ നിന്ന് 1600 രൂപ സാരി ഇനത്തില്‍ ഈടാക്കിയെന്നും സാരി നല്‍കിയത് കല്യാണ്‍ സില്‍ക്‌സ് ആയിരുന്നുവെന്നുമാണ് വിവാദം. എന്നാല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് കല്യാണ്‍ സില്‍ക്‌സ്. അവരുടെ വിശദീകരണം. ്’ഡിസംബര്‍ 29, 2024 കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ വിഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൃദംഗ നാദം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍ വ്യക്തത വരുത്തുവാനാണ് കല്യാണ്‍ സില്‍ക്‌സ് അറിയിപ്പിലൂടെ ഉദ്ദേശിക്കുന്നത്. കലാരംഗത്തുള്ള പുത്തന്‍ ചലനങ്ങളെ ലാഭേച്ഛ കൂടാതെ പ്രോത്സാഹിപ്പിക്കുന്നത് കാലാകാലങ്ങളായി കല്യാണ്‍ സില്‍ക്‌സിന്റെ രീതിയാണ്. കല്യാണ്‍ സില്‍ക്‌സ് കേരളത്തിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ വസ്ത്ര വ്യാപാര ശൃംഖല ആയതുകൊണ്ട് മൃദംഗനാദത്തിന്റെ സംഘാടകര്‍ 12,500 സാരികള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്.’ കല്യാണ്‍ സില്‍ക്‌സ് വ്യക്തമാക്കുന്നു. ഈ പരിപാടിക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകര്‍ക്ക് യഥാസമയം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടിയുടെ വേദിയില്‍ ഉണ്ടായ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത് സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kallyan silks#mrthanga natham

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›