{"vars":{"id": "89527:4990"}}

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളുമായി മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി വിജയ്
 

 

കരൂരിലെ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തി. മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കരൂർ ദുരന്തമുണ്ടായി ഒരു മാസം ആകുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് കാണുന്നത്

ഇന്നലെ മുതൽ കരൂരിൽ നിന്ന് പ്രത്യേക ബസുകളിൽ ഇവരെ മഹാബലിപുരത്തെ ഹോട്ടലിൽ എത്തിച്ചിരുന്നു. അമ്പതിലധികം മുറികളിലായി താമസിക്കുന്ന ഓരോ കുടുംബത്തെയും റൂമുകളിലെത്തിയാണ് വിജയ് കാണുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങൾ വിജയ് പ്രത്യേകം ചോദിച്ചറിഞ്ഞ് നടത്തി കൊടുക്കുമെന്ന് ടിവികെ അവകാശപ്പെട്ടു

അതേസമയം ദുരന്തമുണ്ടായ കരൂരിലേക്ക് പോകാതെ ദുരന്തബാധിതരെ ചെന്നൈയിലെത്തിച്ച് കാണുന്ന വിജയ് യുടെ നടപടിക്കെതിരെ വിമർശനമുയരുന്നുണ്ട്. അതേസമയം അപകടത്തിൽ അന്വേഷണം ആരംഭിച്ച സിബിഐ ടിവികെ നേതാക്കൾക്ക് സമൻസ് അയച്ചിട്ടുണ്ട്.