ഹോം › കേരളം

ക്ഷേമ പെൻഷൻ കൈക്കൂലിയെന്ന വിവാദ പരാമർശം; മാപ്പ് പറയില്ലെന്ന് കെസി വേണുഗോപാൽ

By MJ Desk · 04 Jun 2025, 12:22 PM

ക്ഷേമ പെൻഷൻ കൈക്കൂലി ആക്കിയെന്ന വിവാദ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിഷയത്തിൽ മാപ്പ് പറയില്ല. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വളച്ചൊടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്താണ് സർക്കാർ പെൻഷൻ തുക കൊടുക്കുന്നതെന്ന് കെസി വേണുഗോപാൽ ആരോപിച്ചു ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പാവപ്പെട്ട തൊഴിലാളികൾക്ക് ക്ഷേമ പെൻഷനൊപ്പം വാർധക്യകാല പെൻഷനും കൂടി കിട്ടിയിരുന്നു. രണ്ടും കൂടി ചേർത്താണ് ലഭിച്ചിരുന്നത്. 1500 രൂപയാണ് കിട്ടിയിരുന്നത്. പെൻഷൻ പരിഷ്‌കരണം എന്ന് പറഞ്ഞ് അത് ഒന്നാക്കി മാറ്റി. എന്നിട്ട് അത് ആയിരം രൂപയാക്കി കൊടുത്തു പെൻഷൻ സാധാരണഗതിയിൽ കൊടുക്കുന്നുണ്ട്. പക്ഷേ കുടിശ്ശിക ബാക്കിയാണ്. ആ കുടിശ്ശിക കൊടുക്കാനുള്ള അവസരമായി ഇവർ കാണുന്നത് തെരഞ്ഞെടുപ്പ് കാലമാണ്. തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന കുടിശ്ശികയെ കുറിച്ചാണ് താൻ ചോദിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›