ഹോം › കേരളം

ഇരുട്ടിൽ തപ്പി കേരളം; മെഴുകുതിരി വെളിച്ചത്തിൽ പഠിത്തം, ഭക്ഷണം, വിശറി: നമ്മളിനി ശരിക്കും 80 കളിലെത്തിയോ‍

By Metro Desk · 09 Sep 2026, 02:33 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് മൂലം വലഞ്ഞിരിക്കുകയാണ് ജനം. കറന്‍റ് എപ്പോൾ പോവുമെന്നോ എപ്പോൾ വരുമെന്നോ ആർ‌ക്കും യാതൊരു ധാരണയുമില്ല. മാത്രമല്ല രാത്രി ഒരു മണിക്കൂർ നീണ്ട പവർകട്ടിന് ശേഷം ഹോ… ആശ്വാസമായി, ഇനി സുഖമായി ഉറങ്ങാം എന്ന് ചിന്തിക്കാനും പറ്റില്ല. എത്ര തവണ എത്ര നേരം എന്നതിനൊന്നും ഒരു വ്യക്തതയില്ല.

ഈ കൊടും ചൂടിനിടയിൽ പവർകട്ട് കൂടി ആയതോടെ കാൻഡിൽ ലൈറ്റ് ഡിന്നറും മൊഴുകുതിരി വെളിച്ചത്തിലെ പഠിത്തവും വിശറിയുമൊക്കെയായി ഇൻസ്റ്റഗ്രാം ട്രന്‍റുകളിൽ മാത്രമല്ല, റിയൽ ലൈഫിലും നമ്മളൊക്കെ 80 കളിലെത്തിയോ എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.

ഇത് ഇന്നും നാളെയുമൊന്നും തീരുന്ന ലക്ഷണമില്ലതാനും. വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് മന്ത്രി സണ്ണി ജോസഫ് പറയുന്നത്. കറന്‍റ് എപ്പോൾ പോവും എപ്പോൾ വരുമെന്ന് അന്വേഷിക്കാൻ കെഎസ്ഇബിയിൽ വിളിച്ചാൽ കിട്ടത്തുമില്ല. മുൻകൂട്ടി സമയം അറിയിച്ചിരുന്നെങ്കിൽ ഭക്ഷണം എങ്കിലും മര്യാദയ്ക്ക് കഴിക്കായിരുന്നു എന്നാണ് ആളുകൾ പറയുന്നത്. സർക്കാരിനെതിരേ വിഷയത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›