കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലും തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു
Mar 23, 2026, 12:01 IST
കോഴിക്കോട് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില് തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കരാടിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മാത്രമായിരുന്നു അപകടസമയത്ത് ബസിലുണ്ടായിരുന്നത്
ഇറക്കവും വളവും കഴിഞ്ഞ് വന്ന ബസ് അമിത വേഗതയിൽ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ ഇടിച്ച് തകർത്ത് വീടിന്റെ ചുമരിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വീടിന്റെ ജനലുകളും എസി അടക്കമുള്ള ഉപകരണങ്ങളും തകർന്നു. അമ്മയും മകളും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്
വീട്ടുകാർ പുറത്ത് എത്തും മുമ്പ് ഡ്രൈവർ ബസിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇയാൾ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. അപകടത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകി