കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി
ആലപ്പുഴ മാവേലിക്കരയിൽ ഡ്രൈവിംഗിനിടെ കെഎസ്ആർടിസി ഡ്രൈവർക്ക് ഹൃദയാഘാതം. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ യാത്രക്കാർക്ക് പരുക്കുകൾ ഇല്ല. ഹൃദയാഘാതമുണ്ടായ ഡ്രൈവർ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുമ്പോഴാണ് സംഭവം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു മാവേലിക്കര നടക്കാവിൽ വെച്ച് അപകടം ഉണ്ടായത്. കടയുടെ മതിലിൽ ഇടിച്ചാണ് ബസ് നിന്നത്.
ഏറെ ദൂരം ബസ് നിയന്ത്രണംവിട്ട് വരികയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ നിലവിളിക്കുന്ന ശബ്ദവും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസ് നിയന്ത്രണം വിട്ട ഉടൻ തന്നെ ബ്രേക്ക് പിടിച്ച് പരമാവധി വേഗത കുറയ്ക്കാൻ ഡ്രൈവർ ശ്രമിച്ചിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.