നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറി; തൃശൂരിൽ വൻ അപകടം
Jul 1, 2026, 00:08 IST
തൃശൂർ: ജില്ലയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോ ഫ്ലോർ ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം. കോഴിക്കോട് ഭാഗത്തുനിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ എയർകണ്ടീഷൻഡ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.തൃശൂരിൽ അക്കികാവിലാണ് അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് പെട്ടെന്ന് റോഡരികിലെ കടയുടെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസ്സിന്റെ മുൻഭാഗത്തിനും കടയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.