ഹോം › കേരളം

കെഎസ്ആർടിസിയിൽ മദ്യപരിശോധനക്ക് ഉദ്യോഗസ്ഥൻ എത്തിയത് മദ്യപിച്ച്; പിന്നാലെ നടപടി

By MJ Desk · 23 May 2025, 12:11 PM

കെഎസ്ആർടിസിയിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പിരശോധിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പരിശോധനക്ക് എത്തിയത് മദ്യപിച്ചത്. സംഭവത്തിന് പിന്നാലെ ആറ്റിങ്ങൽ യൂണിറ്റ് മേധാവി എം എസ് മനോജിനെ സസ്‌പെൻഡ് ചെയ്തു. മെയ് രണ്ടിനാണ് യൂണിറ്റ് ഇൻസ്‌പെക്ടറായ മനോജ് കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനെത്തിയത്. ബ്രെത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനക്കാണ് മനോജ് എത്തിയത് പുലർച്ചെ അഞ്ച് മണിക്കുള്ള പരിശോധനയും മനോജിന്റെ പെരുമാറ്റത്തിലെ അസ്വാഭാവിക രീതിയും കണ്ടപ്പോൾ സ്‌റ്റേഷൻ മാസ്റ്റർക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ മനോജിനോട് സ്വയം ബ്രെത്ത് അനലൈസർ ഉപയോഗിക്കാൻ ആവശ്യപ്പെട്ടു എന്നാൽ മനോജ് ഇതിന് തയ്യാറായില്ല. സ്‌റ്റേഷൻ മാസ്റ്റർ ആവശ്യം ആവർത്തിച്ചതോടെ മനോജ് പിൻവാതിൽ വഴി ഓടിപ്പോയി. പിന്നീട് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് മനോജ് മദ്യപിച്ചാണ് എത്തിയതെന്ന് കണ്ടെത്തിയതും നടപടിയെടുത്തതും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›