ഹോം › കേരളം

കാസർകോട് ദേശീയപാതയിലെ മണ്ണിടിച്ചിൽ; മേഘ കൺസ്ട്രക്ഷന് ഒരു വർഷത്തെ വിലക്ക്

By MJ Desk · 18 Jun 2025, 11:30 AM

കാസർകോട് ദേശീയപാത 66ന്റെ നിർമാണത്തിലെ അപാകതയുടെ പേരിൽ നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിന് വിലക്കേർപ്പെടുത്തി ദേശീയ പാത അതോറിറ്റി. കാസർകോട് ജില്ലയിലെ ചെങ്കള-നീലേശ്വരം റീച്ചിന്റെ നിർമാണ ചുമതലയുള്ള കമ്പനിയാണ് മേഘ കൺസ്ട്രക്ഷൻസ്. ഒരു വർഷത്തെ വിലക്കാണ് ദേശീയ പാത അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയപാതയ്ക്കായി കുന്നിടിച്ച ഭാഗത്ത് സോയിൽ നെയിലിങ് ചെയ്തതിന് ശേഷവും മണ്ണിടിച്ചിലുണ്ടായ സംഭവം ഉൾപ്പെടെ പരിഗണിച്ചാണ് നടപടി. ഇക്കാലയളവിൽ കമ്പനിക്ക് പുതിയ കരാറുകൾ ഏറ്റെടുക്കാനാകില്ല. അപാകതയുടെ പേരിൽ മേഘ കൺസ്ട്രക്ഷൻസിന് 90 ലക്ഷം രൂപ വരെ പിഴ ചുമത്തുന്നതുൾപ്പെടെ പരിഗണനയിലാണ്. തിങ്കളാഴ്ചയാണ് ചെർക്കലയിൽ സോയിൽ നെയ്‌ലിംഗ് ചെയ്ത ഭാഗം മണ്ണിടിഞ്ഞ് തകർന്നത്. രൂപകൽപ്പനയിലെ അപാകതയും ഉയർന്ന ചരിവും മോശം ഡ്രൈനേജ് സംവിധാനവുമാണ് തകർച്ചക്ക് കാരണമെന്ന് ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›