ഹോം › കേരളം

പിടിച്ചത് എൽഡിഎഫ് വോട്ടുകൾ; യുഡിഎഫ് നേതാക്കളുമായി ഇനിയും സംസാരിക്കുമെന്ന് പിവി അൻവർ

By MJ Desk · 23 Jun 2025, 11:31 AM

നിലമ്പൂരിൽ താൻ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടെന്ന് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അൻവർ ഇതിനോടകം 15,730 വോട്ടുകൾ പിടിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വോട്ടാണ് താൻ പിടിച്ചതെന്ന് തീർത്തും അടിസ്ഥാനരഹിതമാണ്. പിടിച്ചത് എൽഡിഎഫ് വോട്ടാണെന്നും അൻവർ പറഞ്ഞു യുഡിഎഫിന് ഒപ്പം മുന്നോട്ടു പോകാൻ സാഹചര്യമുണ്ടെങ്കിൽ കൂടെ നിൽക്കും. ഇല്ലെങ്കിൽ പുതിയ മുന്നണി നോക്കും. നിലമ്പൂരിൽ 40,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാക്കി കൊടുക്കുമെന്നാണ് യുഡിഎഫ് നേതാക്കളോട് പറഞ്ഞിരുന്നത്. അവർ പക്ഷേ കേട്ടില്ല 10,000 യുഡിഎഫ് വോട്ട് സ്വരാജിന് പോയി. യുഡിഎഫ് നേതാക്കളുമായി ഇനിയും സംസാരിക്കും. പിണറായിസം തോൽപ്പിക്കാൻ എന്തും അടിയറവ് പറയാൻ തയ്യാറാണ്. തനിക്കും ഷൗക്കത്തിനും കിട്ടിയത് പിണറായിസത്തിന് എതിരായ വോട്ടാണെന്നും പിവി അൻവർ പറഞ്ഞു  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
പൂർണ്ണ പേജ് കാണുക ›