{"vars":{"id": "89527:4990"}}

മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ നിശ്ചയിച്ചാലും ലീഗ് പിന്തുണക്കും: കുഞ്ഞാലിക്കുട്ടി
 

 

മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും. മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ നിശ്ചയിച്ചാലും ലീഗ് പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ഉണ്ടായാലും യുഡിഎഫ് അതിനെ മറികടക്കും. എല്ലാ ഡീലിനെയും മറികടക്കുന്ന കുതിപ്പ് യുഡിഎഫ് കാഴ്ചവെക്കും. മഞ്ചേശ്വരത്ത് എസ് ഡി പി ഐ സ്ഥാനാർഥിയെ നിർത്തി മതേതര വോട്ട് ഭിന്നിപ്പിക്കാനുള്ള നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്

വോട്ട് ഭിന്നിച്ച് പോകാതിരിക്കാനുള്ള ക്രമീകരണം യുഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. യു പ്രതിഭയെ അധിക്ഷേപിച്ച ലീഗ് നേതാവിനെതിരെ പാർട്ടി നടപടിയെടുത്തു. ഇത്തരം പ്രവണതകൾ ലീഗ് വെച്ചു പൊറുപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു