ഹോം › കേരളം

കാലുകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ജെൻസണെയും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി ആശുപത്രിയിൽ തുടരുന്നു

By MJ Desk · 13 Sep 2024, 08:00 AM

ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവരെയും നഷ്ടമായതിന് പിന്നാലെ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ചുണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂർത്തിയായിട്ടുണ്ട്. നിലവിൽ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാൽ ശ്രുതിയെ ആശുപത്രി വാർഡിലേക്ക് മാറ്റി വെള്ളാരംകുന്നിൽ നടന്ന അപകടത്തിൽ പരുക്കേറ്റ മറ്റ് എട്ട് പേരും ചികിത്സയിൽ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ജെൻസൺ ഓടിച്ചിരുന്ന വാൻ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു ജെൻസന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ആണ്ടൂർ നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം നടന്നത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#shruthi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›