കാലുകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ജെൻസണെയും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി ആശുപത്രിയിൽ തുടരുന്നു
ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവരെയും നഷ്ടമായതിന് പിന്നാലെ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ചുണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂർത്തിയായിട്ടുണ്ട്. നിലവിൽ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാൽ ശ്രുതിയെ ആശുപത്രി വാർഡിലേക്ക് മാറ്റി വെള്ളാരംകുന്നിൽ നടന്ന അപകടത്തിൽ പരുക്കേറ്റ മറ്റ് എട്ട് പേരും ചികിത്സയിൽ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ജെൻസൺ ഓടിച്ചിരുന്ന വാൻ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു ജെൻസന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ആണ്ടൂർ നിത്യസഹായമാതാ പള്ളിയിലാണ് സംസ്കാരം നടന്നത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
ഉറ്റവരെ നഷ്ടപ്പെട്ട ജീവിതത്തിലേക്ക് എത്തിയ പ്രത്യാശ; ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും
യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; പാമ്പുകടിയേറ്റെന്ന് സംശയം
ശ്രുതിയുടെ ആത്മഹത്യ; കേസെടുത്തതിന് പിന്നാലെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
സ്ത്രീധന പീഡനം: മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു
വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി; സന്തോഷമെന്ന് ശ്രുതി
