ഹോം › കേരളം

എൽപിഎസ്‌ടി സമരം: ജയകൃഷ്ണൻ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു; ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകമെന്ന് വിമർശനം

By Metro Journal Team · 20 Nov 2026, 02:12 PM

സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരനേതാവ് എം.ജയകൃഷ്ണൻ തലമുണ്ഡനം ചെയ്തു. പിന്നാലെ ജയകൃഷ്ണൻ സമരം അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. നേരത്തെ എൽ.പി.എസ്‌.ടി സമരസമിതി സെക്രട്ടറി വളർമതി തലമുണ്ഡനം ചെയ്തിരുന്നു. വളർമതി നിരാഹാരം തുടരുമെന്ന് സമരസമിതി അറിയിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോയെന്നറിയില്ലെന്നും അദ്ദേഹം കരയുന്നത് തങ്ങൾക്ക് ഇഷ്ടമില്ലെന്നും ജയകൃഷ്ണൻ പ്രതികരിച്ചു. ഉദ്യോഗാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ല. മുഖ്യമന്ത്രി മുൻകൈയെടുത്ത് ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും ഫലം കണ്ടില്ല. നിയമനങ്ങൾക്ക് തടസം നിൽക്കുന്നത് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്ന ധനവകുപ്പാണ്. കഴിഞ്ഞദിവസം നടന്ന ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേവലം നാടകം മാത്രമായിരുന്നുവെന്നും ജയകൃഷ്ണൻ ആരോപിച്ചു.

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നേതാക്കളുമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. മന്ത്രിയുടെ ചേംബറിലായിരുന്നു ചർച്ച നടന്നത്. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. അനുപാതം കുറയ്ക്കാൻ കഴിയില്ലെങ്കിൽ വിരമിക്കൽ ഒഴിവുകൾ നൽകണമെന്ന് വളർമതി ആവശ്യപ്പെട്ടു. ഡിവിഷൻ കുറയുന്നതുകാരണം പുറത്താകുന്ന അദ്ധ്യാപകരെ മറ്റു മാർഗങ്ങളിലൂടെ സർക്കാർ സംരക്ഷിക്കണം. ഇക്കാര്യങ്ങളെല്ലാം ആലോചിക്കാമെന്ന് മന്ത്രി ഉദ്യോഗാർത്ഥികൾക്ക് വാക്ക് നൽകുകയും ചെയ്തിരുന്നു. സമരക്കാരോട് അനുഭാവമുണ്ടെന്നും ചർച്ചകൾക്ക് തടസമില്ലെന്നും മന്ത്രി പറഞ്ഞു. സമരക്കാർ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ ധാരണയായിട്ടുണ്ട്. ഉടൻ ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#തിരുവനന്തപുരം#വളർമതി#വിമർശനം#സമരം#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

സണ്ണി ജോസഫിന് നന്ദി അറിയിച്ച് പത്മജ; തിരികെ സ്വീകരിക്കണമെന്ന് നൗഷാദ് അലിക്രിമിനൽ കുറ്റങ്ങളിലേർപ്പെടുന്നവരുടെ വിചാരണ പ്രായപരിധി 18-ൽ നിന്ന് 16 ആക്കണം: അമിത് ഷായ്ക്ക് കത്തയച്ച് രമേശ് ചെന്നിത്തലകാർഷിക വികസന സമിതി തലപ്പത്തേക്ക് പി.ജെ. ജോസഫ്; കാബിനറ്റ് റാങ്ക് നൽകാൻ തീരുമാനംകോൺഗ്രസിൽ നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞു, തോന്നുമ്പോൾ കയറി വരാൻ പാർട്ടി വഴിയമ്പലമല്ല; ജിന്‍റോ ജോൺഗുണ്ടാത്തലവൻ നസീം ദുറാനി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി കമ്പനി’യുമായി അടുത്ത ബന്ധംപത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു; തിരികെ കോൺഗ്രസിലേക്ക്
പൂർണ്ണ പേജ് കാണുക ›