ഹോം › ദേശീയം

അനുവാദമില്ലാതെ മുറിയിലെത്തി; കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

By Metro Journal Team · 20 Nov 2026, 03:33 PM

കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിൽ അനുമതിയില്ലാതെ എത്തിയ ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്ന് റെസിഡൻസ് കമ്മീഷണർക്ക് നിർദ്ദേശം. ഒരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. കേരള ഹൗസ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. കേരള ഹൗസ് റസിഡൻസ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്.

ജീവനക്കാർ മുഖ്യമന്ത്രിയുടെ മുറിയിൽ ഡ്യൂട്ടിയിൽ അല്ലാതെ പ്രവേശിച്ചു എന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സി ബി ജോസ്,സുരേഷ് കുമാർ എന്നിവർക്കെതിരെ തുടർ നടപടി പാടില്ലെന്നാണ് നിർദേശം. ഔദ്യോഗിക ചുമതലയില്ലാത്ത ജീവനക്കാർ മുഖ്യമന്ത്രിയുടെ മുറിക്ക് സമീപം പോകരുതെന്നാണ് നിർദേശം.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേരള ഹൗസ് അധികൃതരുടെ വിശദീകരണം. അതേസമയം, മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും കേരള ഹൗസിൽ എത്തിയിരുന്ന സമയത്ത് ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#delhi#pinarayi vijayan#vd satheeshan#നടപടി#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

കാവേരി നദീജല തർക്കം: തമിഴ്‌നാടിന് സുപ്രീം കോടതിയിൽ തിരിച്ചടി; അധികജലം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിമുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലാതെ മുറിക്ക് മുന്നിലെത്തി; ഡൽഹി കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടിഅക്വാൻ ചുഴലിക്കാറ്റ് ദുർബലമാകുന്നു; മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഗോപാൽപൂർ തീരത്തേക്ക്, മുന്നൊരുക്കങ്ങൾ വിലയിരുത്തി ഒഡീഷ മുഖ്യമന്ത്രിഅടുക്കളയിൽ കളിക്കുന്നതിനിടെ തിളച്ച കറിപ്പാത്രത്തിൽ വീണു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യംബോളിവുഡ് താരം സെയ്ഫ് അലി ഖാന് വധഭീഷണി; പിന്നിൽ ബാബാ സിദ്ദിഖി വധക്കേസ് പ്രതിയെന്ന് സംശയം: അന്വേഷണമാരംഭിച്ച് മുംബൈ പൊലീസ്മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷൻ ഇനി ‘ചൈത്യഭൂമി’; പേരുമാറ്റാൻ തീരുമാനം
പൂർണ്ണ പേജ് കാണുക ›