ഹോം › കേരളം

നാട്ടറിവ് പ്രചാരകനായിരുന്ന മഹേഷ് മങ്ങാട്ടിനെ മരിച്ച നിലയിൽ കണ്ടെത്തി

By MJ Desk · 02 Jun 2025, 11:14 AM

കൊച്ചി ഓച്ചന്തുരുത്ത് തപോവനം ഡയറക്ടറും നാട്ടറിവ് പ്രചാരകനും ചികിത്സകനുമായ മഹേഷ് മങ്ങാട്ടിനെ(61) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. അവിവാഹിതനായിരുന്ന മഹേഷ് തനിച്ചാണ് താമസിച്ചിരുന്നത്. വീടിന് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ദേശീയ യുവജന അവാർഡ് ജേതാവാണ്. സാക്ഷരതാ ജില്ലാ കോർഡിനേറ്റർ, വനവത്കരണ പദ്ധതി ജില്ലാ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 12 പുസ്തകങ്ങളുടെ രചയിതാവാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›