{"vars":{"id": "89527:4990"}}

മഹിളാ കോൺഗ്രസ് നേതാവ് രശ്മി കോൺഗ്രസ് വിടുന്നു; ബിജെപിയിൽ ചേരുമെന്ന് വിവരം
 

 

മഹിളാ കോൺഗ്രസ് നേതാവും കൊട്ടാരക്കരയിലെ യുഡിഎഫിന്റെ മുൻ സ്ഥാനാർഥിയുമായിരുന്ന ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി അംഗത്വം സ്വീകരിച്ചേക്കും. ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി അവർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ആയിഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയതോടെയാണ് രശ്മി കോൺഗ്രസുമായി ഇടഞ്ഞുതുടങ്ങിയത്. ആയിഷ പോറ്റിയെ യുഡിഎഫ് കൊട്ടാരക്കരയിൽ മത്സരിപ്പിക്കുമെന്ന് ഉറപ്പാണ്. ഇതോടെയാണ് ബിജെപിയിൽ ചേർന്ന് കൊട്ടാരക്കരയിൽ മത്സരിക്കാനുള്ള നീക്കം രശ്മി നടത്തുന്നത്

കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ നൽകണമെന്നും കോൺഗ്രസ് നേതാക്കളോട് രശ്മി നേരത്തെ ആവശ്യപ്പെട്ടിരുന്നു. നേതൃത്വം ഇത് പാടേ അവഗണിച്ചതോടെയാണ് ഇവർ ബിജെപിയിൽ ചേരാൻ തീരുമാനിക്കുന്നത്.