വൻ ബാങ്ക് കവർച്ച: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു
Jun 11, 2025, 16:31 IST
- പന്തീരാങ്കാവ്: 2025 ജൂൺ 11 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പന്തീരാങ്കാവിൽ നിന്ന് ഞെട്ടിക്കുന്ന കവർച്ചാ വാർത്ത പുറത്ത്. ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണമടങ്ങിയ കറുത്ത നിറത്തിലുള്ള ബാഗ് രാമനാട്ടുകര പന്തീരാങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്ക് തിരിയുന്ന മണക്കടവ് റോഡിലെ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിന് മുന്നിൽ വെച്ച് ഷിബിൻ ലാൽ എന്നയാൾ തട്ടിപ്പറിച്ചു. കവർച്ച നടത്തിയ ശേഷം ഇയാൾ കറുത്ത ജൂപ്പിറ്റർ വാഹനത്തിൽ രക്ഷപ്പെട്ടു.