ഹോം › കേരളം

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒന്നാം പ്രതി ബിന്ദു മുമ്പും സമാന കേസുകളിലെ പ്രതി

By MJ Desk · 07 Jun 2025, 03:02 PM

കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ കൂടുതൽ പേരുണ്ടെന്ന സംശയത്തിൽ പോലീസ്. കേസിലെ ഒന്നാം പ്രതിയായ ബിന്ദു മുമ്പും സമാന കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. 2022ൽ മെഡിക്കൽ കോളേജ് പരിസരത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിനാണ് ഒടുവിൽ ഇവർ പിടിയിലായത്. സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ടാണ് നടക്കാവ് പോലീസ് റെയ്ഡ് നടത്തി ഒമ്പത് പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ ആറ് പേർ സ്ത്രീകളും മൂന്ന് പുരുഷൻമാരുമായിരുന്നു. ബിന്ദു ഒഴികെയുള്ളവർക്ക് ശനിയാഴ്ച ജാമ്യം ലഭിച്ചിരുന്നു രണ്ട് മാസം മുമ്പാണ് ഇവർ ഇവിടെ കേന്ദ്രം തുടങ്ങിയത്. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് യുവതികളെ എത്തിച്ചത്. അയൽവാസികളുടെ പരാതിയെ തുടർന്ന് ഫ്‌ളാറ്റ് പോലീസ് നിരീക്ഷണത്തിലായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു
പൂർണ്ണ പേജ് കാണുക ›