ഹോം › കേരളം

ക്രിസ്മസിന് മലയാളിയുടെ റെക്കോർഡ് കുടി; രണ്ട് ദിവസങ്ങളിലായി വിറ്റത് 152.06 കോടിയുടെ മദ്യം

By MJ Desk · 26 Dec 2024, 03:35 PM

ക്രിസ്മസിന് റെക്കോർഡ് കുടിയുമായി മലയാളികൾ. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ നടന്ന മദ്യവിൽപ്പനയുടെ കണ്ക്ക് പുറത്തുവിട്ടു. 24, 25 തീയതികളിലായി 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നും കഴിഞ്ഞ വർഷത്തേക്കാൾ 29.92 കോടി രൂപയുടെ അധിക വിൽപ്പന നടന്നു. ഡിസംബർ 25ന് മാത്രം 54.64 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനം കൂടുതാലണിത് ഡിസംബർ 24ന് ഔട്ട്‌ലെറ്റുകൾ വഴി 71.40 കോടിയുടെയും വെയർ ഹൗസ് വഴി 26.02 കോടിയുടെയും മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#liqour sale kerala

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›