ഹോം › കേരളം

തമിഴ്‌നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

By MJ Desk · 09 Jun 2025, 08:16 AM

തമിഴ്‌നാട് നീലഗിരി പന്തല്ലൂരിനടുത്ത് കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു. ജോയി ആന്റണി(60)യാണ് മരിച്ചത്. വീടിന് അടുത്ത് 100 മീറ്റർ അകലെ ചന്തക്കുന്ന് എന്ന സ്ഥലത്ത് കാപ്പിത്തോട്ടത്തിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. ഇന്നലെ വൈകിട്ട് കാട്ടാന റോഡിലേക്ക് ഇറങ്ങിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ ഓടിക്കുന്ന നടപടികൾ തുടരുകയായിരുന്നു. എന്നാൽ കാട്ടാന ഇറങ്ങിയ വിവരം ജോയി അറിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കടയിലേക്ക് പോയതും തിരികെ വരുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടതും. ജോയി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു
പൂർണ്ണ പേജ് കാണുക ›