ഹോം › കേരളം

ഇസ്രായേൽ പൗരയായ ഭാര്യയെ വെട്ടിക്കൊന്ന കേസിൽ കോടതി വെറുതെവിട്ടയാൾ തൂങ്ങിമരിച്ച നിലയിൽ

By MJ Desk · 14 May 2025, 08:28 AM

കൊല്ലത്ത് ഇസ്രായേൽ സ്വദേശിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിട്ടയച്ചയാളെ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടാലിമുക്കിന് സമീപം തിരുവാതിരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൃഷ്ണചന്ദ്രൻ( ചന്ദ്രശേഖരൻ നായർ 75), ആണ് കാസർകോട് കാഞ്ഞങ്ങാടുള്ള ആനന്ദാശ്രമത്തിൽ തൂങ്ങിമരിച്ചത് 2023ൽ കൃഷ്ണചന്ദ്രൻ ഭാര്യ സത്വയെ കിടപ്പുമുറിയിൽ വെട്ടിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അറസ്റ്റിലായ കൃഷ്ണചന്ദ്രനെ ഏപ്രിൽ 30ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. വിധിക്ക് ശേഷം ഇയാൾ കാസർകോടേക്ക് പോയി. കഴിഞ്ഞ 7 മുതൽ ആനന്ദാശ്രമത്തിലെ അന്തേവാസിയായി മെയ് 11നാണ് ആശ്രമത്തിലെ എൽ ബ്ലോക്കിലെ 53ാം നമ്പർ മുറിയിലെ ജനൽ കമ്പിയിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണചന്ദ്രൻ ഋഷികേശിൽ യോഗ അധ്യാപകനായിരുന്നു. ഇവിടെ യോഗ പരിശീലിക്കാനെത്തിയ സ്വതയുമായി പരിചയത്തിലായി. 16 വർഷം ഒരുമിച്ച് താമസിച്ച ശേഷമായിരുന്നു വിവാഹം. 2021ലാണ് ഇരുവരും കേരളത്തിലെത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›