ഹോം › കേരളം

ഹോട്ടലിൽ മോഷണത്തിന് കയറി ബീഫ് ചൂടാക്കി കഴിച്ചു; എല്ലാം കണ്ട് സിസിടിവി, പിടിവീണു

By MJ Desk · 18 Jun 2025, 03:18 PM

ഹോട്ടലിൽ മോഷണത്തിന് കയറിയപ്പോഴാണ് ആൾക്ക് വിശന്നത്. പിന്നെ ഒന്നും നോക്കിയില്ല ഹോട്ടലിലുണ്ടായിരുന്ന മുട്ടയെടുത്ത് ഒരു ഓംലൈറ്റ് അടിച്ചു. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ ബീഫും കണ്ടു. അതും ചൂടാക്കി കഴിച്ചു. പക്ഷേ ഇതൊക്കെ മുകളിലുള്ള സിസിടിവി കണ്ടത് കള്ളൻ അറിഞ്ഞില്ല. അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി പിടിയും വീണിരുന്നു. പാലക്കാടാണ് രസകരമായ മോഷണം നടന്നത് തമിഴ്‌നാട് സ്വദേശി റപ്പായി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. മെയ് മാസത്തിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാൾ മോഷണം നടത്തിയത്. ഇവിടെ നിന്ന് 25,000 രൂപയും ഇയാൾ കവർന്നിരുന്നു. ഇതിനിടയിലാണ് ഓംലൈറ്റും ബീഫുമൊക്കെ കഴിച്ചത് സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ റപ്പായി അനീഷ് ഓടിപ്പോകുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന മൊബൈൽ ഫോണും ചാർജറും ഇയാൾ കവർന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›