ഹോം › കേരളം

ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ യുവാവിനെ 24 തവണ കുത്തി; സംഭവം തൃശ്ശൂരിൽ

By MJ Desk · 01 Jan 2025, 02:36 PM

തൃശ്ശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്. ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം സുഹൈബിന്റെ ദേഹത്താകെ 24 തവണ കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സുഹൈബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് യുവാവിനെ ആക്രമിച്ചത് സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും സംഘവും ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു. ഷാഫിക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരോട് സുഹൈബ് ഹാപ്പി ന്യൂ ഇയർ പറഞ്ഞു. തന്നെ ആശംസിച്ചില്ലെന്ന് പറഞ്ഞാണ് ഇതോടെ ഷാഫി ആക്രമിച്ചത്. കാപ്പ ചുമത്തപ്പെട്ട പ്രതി കൂടിയാണ് ഷാഫി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#young man stabbed

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›