കാസർകോട് ചട്ടഞ്ചാലിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; തീ നിയന്ത്രണവിധേയം
Jul 24, 2026, 08:04 IST
കാസർകോട്: ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടവിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
രാവിലെ സ്ഥാപനത്തിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളും അനുബന്ധ സാമഗ്രികളും വൻതോതിൽ സൂക്ഷിച്ചിരുന്നതിനാൽ തീ വേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.