{"vars":{"id": "89527:4990"}}

മന്ത്രി വീണ ജോർജിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ ബോർഡ്; ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന സ്ഥിതിയല്ല
 

 

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തൽ. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കനത്ത വേദനയുണ്ടെന്നുമാണ് വിവരം. നിലവിൽ ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.

11 അംഗങ്ങൾ അടങ്ങിയ ടീമാണ് മെഡിക്കൽ ബോർഡിലുള്ളത്. ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, മെഡിസിൻ, ഇഎൻടി വിഭാഗം മേധാവിമാരും മെഡിക്കൽ ബോർഡിലുണ്ട്. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ എന്നിവരും അടങ്ങിയ മെഡിക്കൽ ടീമാണ് യോഗം ചേർന്നത്. വിശദമായ മെഡിക്കൽ ബുള്ളറ്റിൻ ഒരു മണിയോടെ പുറത്തിറക്കും.

അതേസമയം ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതല്ലാതെ ആക്രമിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കെഎസ്യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതൃത്വം. ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർ പാരിതോഷികം നൽകുമെന്നും സംഘടന വെല്ലുവിളിക്കുന്നു.