ഹോം › കേരളം

കോഴിക്കോട്ടെ തീപിടിത്തത്തിൽ ദുരൂഹത; കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള അടിപിടി അന്വേഷിച്ച് പോലീസ്

By MJ Desk · 19 May 2025, 02:45 PM

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയ്ക്കുള്ള സാധ്യത തള്ളാതെ പോലീസ്. തീപിടിത്തത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കത്തിനശിച്ച ടെക്‌സ്‌റ്റൈൽസിന്റെ ഉടമയും മുൻ പാർട്ണറും തമ്മിലുള്ള തർക്കമാണോ തീപിടിത്തത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുകയാണ് ഇരുവരും തമ്മിൽ ഒന്നര മാസം മുമ്പ് സംഘർഷമുണ്ടായിരുന്നു. വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പഴയ പാർട്ണർ പ്രകാശനും ഇപ്പോഴത്തെ ഉടമ മുകുന്ദനും തമ്മിലാണ് അടിപിടിയുണ്ടായത്. മുകുന്ദനെ പ്രകാശൻ ഒരു മാസം മുമ്പ് കുത്തി പരുക്കേൽപ്പിച്ചിരുന്നു. കേസിൽ പ്രകാശൻ ഇപ്പോഴും റിമാൻഡിലാണ്. നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ ഇരുവരും പരസ്പരം തകർത്തിരുന്നു. ഈ തർക്കത്തിന്റെ തുടർച്ചയാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›