ഹോം › കേരളം

റെയിൽവേക്ക് പുതിയ ടൈം ടേബിൾ: മലബാർ, ഏറനാട്, വേണാട്, പാലരുവി ട്രെയിനുകളുടെ സമയം മാറും

By MJ Desk · 01 Jan 2025, 12:23 PM

രാജ്യത്തെ ട്രെയിൻ സർവീസുകളുടെ പുതിയ സമയക്രമം ഇന്ന് മുതൽ മാറും. സംസ്ഥാനത്തും ട്രെയിനുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. മലബാർ, വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് തുടങ്ങിയ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. കൂടാതെ നിരവധി ട്രെയിനുകളുടെ വേഗം വർധിപ്പിക്കും മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂടും. എറണാകുളത്ത് പുലർച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് രാവിലെ 5.25ന് പകരം 5.20ന് പുറപ്പെടും. ഏറ്റുമാനൂർ മുതൽ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളിൽ നേരത്തെയെത്തും ചെന്നൈ-ഗുരുവായൂർ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂടും. രാവിലെ 9.45ന് പകരം 10.20ന് ആകും ട്രെയിൻ ചെന്നൈയിൽ നിന്ന് പുറപ്പെടുക. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് 4.50ന് പകരം 4.35നാകും കൊല്ലത്ത് നിന്ന് പുറപ്പെടുക. തിരുനെൽവേലി മുതൽ എറണാകുളം നോർത്ത് വരെയുള്ള സ്‌റ്റേഷനുകളിൽ ട്രെയിൻ നേരത്തെയെത്തും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.35ന് പകരം 3.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം-തിരുവനന്തപുരം പാസഞ്ചർ 6.58ന് ആകും പുറപ്പെടുക. എറണാകുളം-കൊല്ലം മെമു രാവിലെ 10ന് പകരം 9.50ന് കൊല്ലത്ത് നിന്ന് പുറപ്പെടും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#train time change

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›