ഹോം › കേരളം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

By MJ Desk · 31 May 2025, 03:20 PM

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമർപ്പണം. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എപി അനിൽകുമാർ, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുൽ വഹാബ് തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു അണികൾക്കൊപ്പം പ്രകടനമായാണ് ആര്യാടൻ ഷൗക്കത്ത് പത്രികാ സമർപ്പണത്തിന് എത്തിയത്. ഇതിനിടെ സ്ഥലത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ഇതേ വഴിയിലൂടെയാണ് യുഡിഎഫിന്റെ പ്രകടനവും കടന്നുവന്നത് ഇതിനിടെ പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. കയ്യാങ്കളിയിലേക്ക് പോകുന്നതിന് മുമ്പ് നേതാക്കൾ ഇടപെട്ടതോടെയാണ് സംഘർഷം വഴിമാറിയത്. എം സ്വരാജും ഇന്ന് പത്രിക സമർപ്പിച്ചേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›