ഹോം › കേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് 60,000ന് മുകളിൽ തുടരുന്നു

By MJ Desk · 23 Jan 2025, 10:32 AM

സംസ്ഥാനത്ത് സ്വർണവില ഇന്നും റെക്കോർഡ് നിരക്കിൽ തുടരുന്നു. ഇന്നലെ 600 രൂപ ഒറ്റയടിക്ക് വർധിച്ച് പവന്റെ വില 60,000 കടന്നിരുന്നു. ഇന്ന് വിലയിൽ മാറ്റമില്ല. 60,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില ജി എസ് ടിയും പണിക്കൂലിയുമടക്കം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഉപഭോക്താവിന് 65,000 രൂപയ്ക്ക് മുകളിൽ ചെലവാകും. സാധാരണയായി എല്ലാ വർഷങ്ങളിലും നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് ഡിമാൻഡ് ഉയരാറുണ്ട്. അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7525 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6205 രൂപയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
പൂർണ്ണ പേജ് കാണുക ›