ഹോം › കേരളം

ആർഎസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല: റവന്യു മന്ത്രി

By MJ Desk · 07 Jun 2025, 12:23 PM

മന്ത്രിമാരുടെ മാനസികാവസ്ഥയെ വിമർശിച്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ. ആർഎസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല. ആർഎസ്എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ ചിഹ്നങ്ങളായി മാറ്റാനുള്ള ശ്രമാണ് നടക്കുന്നത്. രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവൻ മാറരുതെന്നും മന്ത്രി പ്രതികരിച്ചു 142 കോടി ജനങ്ങളുടെ മതേതര മനസാണ് മന്ത്രിമാരുടേത്. അത് മനസ്സിലാക്കാൻ ഗുരുമൂർത്തിയുടെ ക്ലാസ് കേട്ടാലോ ആർഎസ്എസിന്റെ സ്റ്റഡി ക്ലാസ് കേട്ടാലോ മനസ്സിലാകില്ല. മന്ത്രിമാർക്ക് ഭരണഘടനയുടെ മാനസികാവസ്ഥയാണ്. ഭരണഘടനയുടെ ഭാഗമായതിനാൽ ഗവർണറെ മാനിക്കും. പക്ഷേ ഗവർണർ ഭരണഘടന ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു അതേസമയം വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. വർഗീയവത്കരണത്തിന്റെ ഉപകരണമായി ഗവർണർമാരെ ഉപയോഗിക്കുകയാണ്. രാജ്ഭവൻ ഒരു ആർഎസ്െസ് കേന്ദ്രമായി ഉപയോഗിക്കരുതെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു
പൂർണ്ണ പേജ് കാണുക ›