കേരളയല്ല, ഇനി കേരളം: സംസ്ഥാനത്തിന്റെ പേര് മാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Feb 24, 2026, 16:58 IST
സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ സേവാ തീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭായോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനവിഭജനം നടത്തിയപ്പോൾ മുതൽ ഉള്ള ആവശ്യമാണ് പേര് കേരളം എന്നാകണമെന്നത്.
കാലങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 2024 ജൂൺ 24ന് കേരളം നിയമസഭ ഇതിനായി പ്രമേയം പാസാക്കിയിരുന്നു. ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യർഥിച്ചു.