യുഡിഎഫ് പിന്തുണയില്ല; നാട്ടികയിൽ സി സി മുകുന്ദനെ പിന്തുണക്കാൻ ബിജെപി
സി സി മുകുന്ദനെ നാട്ടികയിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബിജെപി. യുഡിഎഫ് സി സി മുകുന്ദനെ പിന്തുണക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതോടെയാണ് മുകുന്ദനെ സ്ഥാനാർഥിയാക്കാൻ ബിജെപി നീക്കം ആരംഭിച്ചത്. നാട്ടികയിൽ യുഡിഎഫ് പിന്തുണയില്ലെങ്കിലും മത്സരിക്കുമെന്ന നിലപാടിലാണ് സി സി മുകുന്ദൻ
ബിജെപി പിന്തുണ സ്വീകരിക്കുമോയെന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സി സി മുകുന്ദൻ പറഞ്ഞു. ബിജെപിയുമായി സഖ്യത്തിലേക്ക് നീങ്ങില്ലെന്നായിരുന്നു നേരത്തെ സി സി മുകുന്ദൻ പറഞ്ഞിരുന്നത്. എന്നാൽ കോൺഗ്രസും സിപിഎമ്മും കൈവിട്ടതോടെയാണ് നിലപാട് മയപ്പെടുത്തുന്നത്
ആം ആദ്മി പാർട്ടി നേതാക്കളും മുകുന്ദനുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇതിൽ ആരുടെ പിന്തുണയോടെയാകും മത്സരിക്കുകയെന്നതിൽ മുകുന്ദൻ പ്രതികരിച്ചിട്ടില്ല. കോൺഗ്രസിന്റെ പിന്തുണ തേടി നേതാക്കളെ സിസി മുകുന്ദൻ കണ്ടിരുന്നു. എന്നാൽ നാട്ടികയിൽ സുനിൽ ലാലൂരിനെ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് തീരുമാനം