ഹോം › കേരളം

പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം ചർച്ചക്ക്; കോൺഗ്രസ് അംഗങ്ങൾക്ക് വിട്ടുനിൽക്കാൻ നിർദേശം

By Metro Desk · 21 Jul 2026, 09:56 AM

പാലാ: പാലാ നഗരസഭയിൽ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ പ്രതിപക്ഷമായ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്‌ക്കെടുക്കും. അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകി.

​നഗരസഭയിലെ ഭരണസമിതിയുമായുള്ള ഭിന്നതകളെ തുടർന്ന് നിലവിലുള്ള സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേരത്തെ പിൻവലിച്ചിരുന്നു. ഈ രാഷ്ട്രീയ സാഹചര്യ മുതലെടുത്താണ് എൽ.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.

​കക്ഷിനില ഇങ്ങനെ:

​യു.ഡി.എഫ് (കോൺഗ്രസ് ഉൾപ്പെടെ): 14 (കോൺഗ്രസ് – 6, കേരള കോൺഗ്രസ് – 3, സ്വതന്ത്ര മുന്നണി – 3, കെ.ഡി.പി – 1, സ്വതന്ത്രൻ – 1)

എൽ.ഡി.എഫ്: 12 (കേരള കോൺഗ്രസ് (എം) – 10, സി.പി.എം – 2)

​അവിശ്വാസപ്രമേയം പാസാകാൻ 14 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. വിപ്പ് മറികടന്ന് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുമോ അതോ വിട്ടുനിൽക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഭരണസമിതിയുടെ ഭാവി നിലനിൽക്കുന്നത്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›