ഹോം › കേരളം

തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, വിജയരാഘവൻ പറഞ്ഞത് പാർട്ടി നയം: പി കെ ശ്രീമതി

By MJ Desk · 23 Dec 2024, 12:49 PM

മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് ലോക്‌സഭയിലേക്ക് എത്തിയതെന്ന് പറഞ്ഞ എ വിജയരാഘവനെ പിന്തുണച്ച് സിപിഎം നേതാവ് പികെ ശ്രീമതി. വിജയരാഘവൻ പറഞ്ഞത് പാർട്ടി നയമാണ്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വർഗീയവാദികളും തീവ്രവാദികളും കേരളത്തിൽ തല പൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല അത് ഹിന്ദു വർഗീയവാദികളായാലും മുസ്ലീം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കും. പ്രധാനപ്പെട്ട സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിനെ കുറിച്ച് പറയുന്നത് കേൾക്കണം. വർഗീയവാദികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് കോണഅ#ഗ്രസ് മത്സരിക്കുന്നതെന്നും പികെ ശ്രീമതി പറഞ്ഞു വർഗീയ ശക്തികളെ യുഡിഎഫിനൊപ്പം ചേർക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിൽ ഉറപ്പിച്ച് നിർത്താൻ ലീഗ് ശ്രമിക്കുകയാണ്. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ അജണ്ടയില്ലെന്നും ടിപി പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›